മധുരമാക്കാം നവരാത്രിയെ

നവരാത്രി വിപണിയിലേക്കായി വാണിയംകുളത്ത് കരിമ്പെത്തിയപ്പോൾ


മറയൂർ നവരാത്രിപൂജയുടെ പ്രധാന വിഭവമായ കരിമ്പിന് ആവശ്യക്കാരേറി. നവരാത്രിക്കാലത്ത് കരിമ്പിന് വിപണിയിൽ മികച്ചലഭിച്ചതിന്റെ മാധുര്യത്തിലാണ് ഇവിടുത്തെ കർഷകർ. ഒരുകെട്ട് കരിമ്പിന് 100 രൂപമുതൽ 200 രൂപവരെ കൂടി. ഡീസൽ വിലവർധന മൂലം കടത്തുകൂലി കൂടിയതാണ് വിലവർധനയ്ക്ക് പ്രധാന കാരണമെന്ന് കച്ചവടക്കാർ പറഞ്ഞു. 
   മൊത്തക്കച്ചവടക്കാർ 20 എണ്ണമുള്ള ഒരുകെട്ട് കരിമ്പ് 550 മുതൽ 700 രൂപയ്ക്കാണ് കഴിഞ്ഞവർഷങ്ങളിൽ വിറ്റിരുന്നത്. എന്നാൽ  ഈ വർഷം 650 മുതൽ 800 രൂപവരെയാണ് ഈടാക്കുന്നത്. ഒരുതണ്ടിന് 60 മുതൽ 80 രൂപവരെയാണ് വില. ചെറുകിട കച്ചവടക്കാർ ഒരുകെട്ട് കരിമ്പിന് 800 രൂപമുതൽ 900 രൂപവരെയാണ് ഈടാക്കുന്നത്. കഴിഞ്ഞവർഷം 20,000 രൂപ വാടകയുണ്ടായിരുന്ന വാഹനത്തിന് 5000 രൂപയോളം വർധനയുണ്ടായതായി 25 വർഷമായി കരിമ്പ് കച്ചവടംചെയ്യുന്ന വാണിയംകുളം സ്വദേശി സുരേഷ് പറഞ്ഞു.     കേരളത്തിലേക്ക് പൊള്ളാച്ചി, ഉദുമൽപേട്ട, സേലം എന്നിവിടങ്ങളിൽനിന്നാണ് കരിമ്പ് എത്തിക്കുന്നത്. കന്നിമാസത്തിലെ ആയില്യം മുതൽതന്നെ കുളപ്പുള്ളി, വാണിയംകുളം, ഒറ്റപ്പാലം ഭാഗങ്ങളിൽ കരിമ്പുവിപണി സജീവമായിട്ടുണ്ട്. എന്നാൽ, കൂടുതലും ആളുകളെത്തുക മഹാനവമി ദിനത്തോടനുബന്ധിച്ചാണെന്ന് കച്ചവടക്കാർ പറയുന്നു. കരിമ്പിനുപുറമെ, പൂജാദ്രവ്യങ്ങളായ പൊരി, അവിൽ, മലർ എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. Read on deshabhimani.com

Related News