അഭിമന്യു രക്തസാക്ഷിത്വ 
ദിനാചരണം നാളെ



   മറയൂർ ക്യാമ്പസ്‌ ഫ്രണ്ട്‌,എസ്‌ഡിപിഐ മതവർഗീയശക്തികൾ അതിദാരുണമായി കൊലപ്പെടുത്തിയ മഹാരാജാസ്‌ കോളേജിലെ വിദ്യാർഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യൂവിന്റെ നാലാംമത്‌ രക്ഷസാക്ഷിത്വ ദിനാചരണം രണ്ടിന്‌ ജന്മനാടായ വട്ടവടയിലും കോവിലൂരിലും നടക്കും. വർഗീയത തുലയെട്ടെ എന്ന്‌ ചുവരിൽ എഴുതിയതിനാണ്‌ വർഗീയ തീവ്രവാദ ശക്തികൾ 2018 ജൂലൈ രണ്ടിന്‌ അഭിമന്യൂവിന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കി കൊലപ്പെടുത്തിയത്‌.   രക്തസാക്ഷി ദിനാചരണം വിപുലമായ വിദ്യാർഥി, പൊതുജന പങ്കാളിത്തത്തോടെയാണ്‌ നടക്കുക. വട്ടവട കൊട്ടക്കൊമ്പൂരിലെ  അഭിമന്യൂ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും കോവിലൂരിൽ അനുസ്‌മരണ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്‌. യോഗം എം എം മണിഎംഎൽഎ ഉദ്‌ഘാടനം ചെയ്യും.  സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌, സെക്രട്ടറിയറ്റ്‌ അംഗം കെ വി ശശി, അഡ്വ. എ രാജ എംഎൽഎ, വി സിജിമോൻ,  എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർജോ, പ്രസിഡന്റ്‌ കെ അനുശ്രീ, ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.     Read on deshabhimani.com

Related News