ത്രിദിന സാഹസിക ക്യാമ്പ്‌

ദേവികുളം അഡ്വഞ്ചർ അക്കാദമിയിൽ സംഘടിപ്പിച്ച സാഹസിക ക്യാമ്പിൽ ഫ്രീഹാൻഡ് റാപ്പെല്ലിങ് ചെയ്തു കൊണ്ട് അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


മൂന്നാർ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ദേവികുളം അഡ്വഞ്ചർ അക്കാദമിയിൽ ത്രിദിന സാഹസിക ക്യാമ്പ് അഡ്വ. എ രാജ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ നിന്നുമുള്ള നാല്പതോളം യുവതി യുവാക്കളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ മെമ്പർ ഷെരിഫ് പാലോളി അധ്യക്ഷനായി. ദേശീയ സാഹസിക അക്കാദമി സ്പെഷ്യൽ ഓഫീസർ പി പ്രണീത, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രദീപ്‌, ക്യാമ്പ് ഡയറക്ടർ ആർ മോഹൻ, ടീം കേരള കണ്ണൂർ ജില്ലാ ക്യാപ്റ്റൻ അനുരാഗ് എന്നിവർ സംസാരിച്ചു.   റോക്ക് ക്ലൈമ്പിങ്, ചൊക്രമുടി ട്രെക്കിങ്ങ്, പ്രഥമ ശുശ്രൂഷ ക്ലാസ്‌, വ്യക്തിത്വ വികസന ക്ലാസ്‌, യോഗ, മറ്റു സാഹസിക ഇനങ്ങളായ സ്കൈ വാക്ക്, കമണ്ടോ നെറ്റ്, ജുമേറിങ്, സിപ് ലൈൻ, അഡ്വഞ്ചർ ഗെയിംസ് തുടങ്ങിയവ ഉൾപ്പെടുത്തി കൊണ്ടുള്ള ക്യാമ്പ്  ബുധനാഴ്‌ച സമാപിക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന അംഗങ്ങൾക്കുള്ള സർടിഫിക്കറ്റ് യുവജനക്ഷേമബോർഡ് മെമ്പർ ടി ടി ജിസ്‌മോൻ  വിതരണം ചെയ്യും.     Read on deshabhimani.com

Related News