കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറി



കവളങ്ങാട് സിപിഐ എം നേര്യമംഗലം ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകുന്ന കനിവ് ഭവനത്തിന്റെ താക്കോൽ സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ കുടുംബത്തിന് കൈമാറി. വാഹനാപകടത്തിൽ മരണപ്പെട്ട സിപിഐ എം നേര്യമംഗലം ടൗൺ ബ്രാഞ്ച്‌ അംഗം കിളിയേലിൽ സന്തോഷിന്റെ കുടുംബത്തിനാണ് വീട് നിർമിച്ചുനൽകുന്നത്‌. നേര്യമംഗലത്ത് നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗം പി എം കണ്ണൻ അധ്യക്ഷനായി. കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ആന്റണി ജോൺ എംഎൽഎ, ലോക്കൽ സെക്രട്ടറി കെ ഇ ജോയി, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ബി മുഹമ്മദ്‌, ഷിജോ അബ്രഹാം, അഭിലാഷ് രാജ്, എ കെ സിജു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News