സിഐടിയു സ്ഥാപിതദിനം ആചരിച്ചു



കൊച്ചി ‘വർഗീയതയ്‌ക്കെതിരെ വർഗഐക്യം’ എന്ന മുദ്രാവാക്യം ഉയർത്തി സിഐടിയു 53–--ാം സ്ഥാപിതദിനം ജില്ലയിൽ ആചരിച്ചു. തൊഴിൽകേന്ദ്രങ്ങളിലും വ്യവസായസ്ഥാപനങ്ങൾക്കുമുന്നിലും ഓഫീസുകൾക്കുമുന്നിലും തൊഴിലാളികൾ പതാക ഉയർത്തി. വർഗീയവിരുദ്ധപ്രതിജ്ഞയും എടുത്തു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജൻ തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്‌ഷനിലും ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ അമ്പലമുകൾ ട്രാക്കോ യൂണിയൻ ഓഫീസിനുമുന്നിലും പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് പള്ളുരുത്തി വെളിയിലും ഇരുമ്പനം ബിപിസിഎൽ ഗേറ്റിലും ജില്ലാ ട്രഷറർ സി കെ പരീത് കാക്കനാട്‌ സെസിനുമുന്നിലും വർക്കിങ് കമ്മിറ്റി അംഗം സി കെ ഉണ്ണിക്കൃഷ്ണൻ കാലടി പ്ലാന്റേഷൻ പോസ്റ്റ് ഓഫീസ് ജങ്‌ഷനിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ മണിശങ്കർ അമ്പലമുകളിലും കെ എ അലി അക്ബർ ഇടപ്പള്ളി ടൗണിലും എ പി ലൗലി നീറിക്കോട് പീടികപ്പടി ജങ്‌ഷനിലും കെ വി മനോജ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുമുന്നിലും പതാക ഉയർത്തി. എം ഇബ്രാഹിംകുട്ടി ഉദയംപേരൂർ എൽപിജി പ്ലാന്റിനുമുന്നിലും എം പി ഉദയൻ എഫ്എസിടി കൊച്ചി ഡിവിഷനുമുന്നിലും ബി ഹരികുമാർ ഇരുമ്പനം ബിപിസി പ്ലാന്റിനുമുന്നിലും സി ഡി നന്ദകുമാർ കൊച്ചി തുറമുഖത്തും എം ജി അജി കൊച്ചി റിഫൈനറിക്കുമുന്നിലും സുമേഷ് പത്മൻ തൃപ്പൂണിത്തുറ എച്ച്ഡിഎഫ്സിക്കുമുന്നിലും ടി വി സൂസൻ എടത്തല പഞ്ചായത്ത് സ്റ്റോപ്പിലും പതാക ഉയർത്തി. ജില്ലാ ഭാരവാഹികളായ കെ എസ് അരുൺകുമാർ കോലഞ്ചേരി സിന്തൈറ്റിനുമുന്നിലും എം ബി സ്യമന്തഭദ്രൻ കൈതാരം സ്കൂൾപ്പടിയിലും മിനി മനോഹരൻ മുട്ടം ജങ്‌ഷനിലും പി ജെ വർഗീസ് വേങ്ങൂർ ഡിപ്പോയ്ക്കുമുന്നിലും അങ്കമാലി എസ് ആൻഡ്‌ എസിനുമുന്നിലും പി കെ അനിൽകുമാർ ഐഒസി ഉദയംപേരൂർ എൽപിജി പ്ലാന്റിനുമുന്നിലും പി എം മുജീബ് റഹ്മാൻ എഫ്എസിടി ഏലൂർ ഗേറ്റിലും സോണി കോമത്ത് പടമുകൾ ജങ്‌ഷനിലും ടി ആർ ബോസ് പറവൂർ പഴയ കെഎസ്ആർടിസി സ്റ്റാൻഡിലും പതാക ഉയർത്തി. Read on deshabhimani.com

Related News