കളഞ്ഞുകിട്ടിയ രൂപ പൊലീസിന് കൈമാറി കുട്ടിക്കൂട്ടം



കൂത്താട്ടുകുളം റോഡിൽനിന്ന്‌ കിട്ടിയ പണം സ്റ്റേഷനിലെത്തി പൊലീസിന് കൈമാറി കുട്ടിക്കൂട്ടം. കൂത്താട്ടുകുളം ബാബുജി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ്, സ്കൂൾ വിട്ടുവരുമ്പോൾ കിട്ടിയ 3000 രൂപ പൊലീസിന് കൈമാറിയത്. തിങ്കൾ വൈകിട്ട് നാലോടെ റിലയൻസ് പമ്പിനുസമീപത്തുനിന്നാണ് പണം കിട്ടിയത്. വിദ്യാർഥികളായ എയ്ഞ്ചല സാറ സിബി, പ്രത്യക്ഷ ഷാജു, അഞ്ജന സുരേഷ്, വൈശാഖി രാജേഷ്, ആൻസ് മേരി ഷിബു, സോജൻ മാത്യു, അനീവ് ജോൺ സജി, അലക്സ് ബിജോ, അരുന്ധ ബൈജു, ആദിൻ കൃഷ്ണ എന്നിവരാണ് പണവുമായി സ്റ്റേഷനിലെത്തിയത്. കുട്ടികളുടെ സത്യസന്ധതയെ അധികൃതർ അഭിനന്ദിച്ചു. മധുരം നൽകിയാണ് പൊലീസ് കുട്ടികളെ യാത്രയാക്കിയത്.- Read on deshabhimani.com

Related News