ബാംബൂ മേളയില്‍ 
താരമായി ‘ചൂരല്‍ വില്ല’



കൊച്ചി കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ബാംബൂ ഫെസ്റ്റിൽ ശ്രദ്ധാകേന്ദ്രമായി ‘ചൂരൽ വില്ല’. വൈറ്റില കണിയാമ്പുഴ സ്വദേശി വർഗീസ് ജോബും കുടുംബവുമാണ് ചൂരൽ കൊണ്ടുള്ള വിസ്മയം തീർക്കുന്നത്. വർഗീസ് ജോബിനും കുടുംബത്തിനും ചൂരൽനിർമാണ മേഖലയിൽ അരനൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. 18 വർഷമായി വൈറ്റിലയിൽ ചൂരൽ വില്ലേജ് എന്ന പേരിൽ കട നടത്തുന്നു. സോഫ സെറ്റുകൾ, ഷെൽഫ്, ബുക് റാക്കുകൾ, കസേരകൾ, കൊട്ടകൾ, പൂക്കൂടകൾ, സ്റ്റൂളുകൾ, പഴക്കൂടകൾ, പൂക്കൂടകൾ, ലാമ്പ്‌ ഷേഡുകൾ ഇങ്ങനെ പോകുന്നു ചൂരൽ ഉൽപ്പന്നങ്ങളുടെ നിര. 48 തരം ചൂരൽ ഫർണിച്ചറും അലങ്കാരവസ്തുക്കളുമാണ് ചൂരൽ വില്ലയിൽ ഉള്ളത്‌. യന്ത്രസഹായമില്ലാതെ പരമ്പരാഗത രീതിയിലാണ്‌ നിർമാണം. ഹോട്ടലും റിസോർട്ടുകളുമാണ്‌ ഉപഭോക്താക്കൾ. കാശ്മീരി പുല്ലുകൊണ്ടുള്ള കൊട്ടയും പ്രദർശനത്തിലുണ്ട്‌. 250 മുതൽ 5000 വരെ വിലയുള്ള ലാമ്പ്‌ ഷെയ്ഡുകൾ പ്രദർശനത്തിലുണ്ട്. Read on deshabhimani.com

Related News