ഓസ്‌ട്രേലിയൻ വിദ്യാർഥികൾ ഡിസ്‌റ്റിൽ



അങ്കമാലി ഓസ്ട്രേലിയൻ വിദ്യാർഥികളും അധ്യാപകരും അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (ഡിസ്റ്റ്) സന്ദർശിച്ചു. വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായി 12 വർഷമായി നടക്കുന്ന പരസ്പരസന്ദർശനത്തിന്റെ തുടർച്ചയായാണ് ജയിംസ് കുക്ക് സർവകലാശാലയിലെ വിദ്യാർഥികൾ എത്തിയത്. ഡിസ്റ്റ് പ്രിൻസിപ്പൽ ഫാ. ജോണി ചാക്കോ മംഗലത്ത്, വൈസ് പ്രിൻസിപ്പൽമാരായ ഫാ.  റോബിൻ ചിറ്റൂപ്പറമ്പിൽ, ഫാ. അനൂപ് മാത്യു മാളിയേക്കൽ, ഫിനാൻസ് ഡയറക്ടർ ലിൻഡോ പുതുപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികളെ സ്വീകരിച്ചു. ജയിംസ് കുക്ക്‌ സർവകലാശാലയിലെ സോഷ്യൽ വർക്സ് ആൻഡ് ഹ്യൂമൻറിസോഴ്സ് വിഭാഗം മേധാവി ഡോ. എബ്രഹാം ഫ്രാൻസിസിന്റെ നേതൃത്വത്തിൽ 13 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് എത്തിയത്. Read on deshabhimani.com

Related News