വിമാനത്താവളത്തിൽ 
ശബരിമല പ്രത്യേക കൗണ്ടർ



നെടുമ്പാശേരി ശബരിമല തീർഥാടകർക്ക് സഹായം ഒരുക്കാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ ദേവസ്വം ബോർഡ് പ്രത്യേക കൗണ്ടർ തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ  ഉദ്ഘാടനം ചെയ്തു. സിയാൽ എംഡി എസ് സുഹാസ്   അധ്യക്ഷനായി. ആഭ്യന്തര ടെർമിനലിലെ അറൈവൽ ഭാഗത്താണ് കൗണ്ടർ പ്രവർത്തിക്കുന്നത്. ദേവസ്വം ബോർഡിനുവേണ്ടി ധനലക്ഷ്മി ബാങ്കാണ് കൗണ്ടർ പ്രവർത്തിപ്പിക്കുന്നത്. സന്നിധാനത്തുനിന്ന്‌ ലഭിക്കുന്ന അപ്പം, അരവണ പ്രസാദങ്ങൾക്കുവേണ്ടിയും നെയ്യഭിഷേകത്തിനുവേണ്ടിയുമുള്ള കൂപ്പണുകൾ കൗണ്ടറുകളിൽ ലഭിക്കും. തീർഥാടകർക്ക് ആവശ്യമായ നിർദേശങ്ങളും ലഭിക്കും. എയർപോർട്ട് ഡയറക്ടർ എ സി കെ നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ എം ഷബീർ, ഓപ്പറേഷൻസ് ജനറൽ മാനേജർ സി ദിനേശ് കുമാർ, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ ജി കൃഷ്ണകുമാർ, ധനലക്ഷ്മി ബാങ്ക് റീജണൽ ഹെഡ് പി രാജേഷ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News