സിഐടിയു ജില്ലാ സമ്മേളനം ; സംഘാടകസമിതി ഓഫീസ് തുറന്നു



കളമശേരി ഏലൂരിൽ നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് തുറന്നു. പാതാളം കവലയിൽ നടന്ന ചടങ്ങിൽ ദേശീയ കൗൺസിൽ അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 19, 20 തീയതികളിൽ കുറ്റിക്കാട്ടുകര സാന്തോം ഹാളിലെ പി എം അലി നഗറിലാണ് സമ്മേളനം ചേരുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ, സെമിനാറുകൾ, തൊഴിലാളിറാലി എന്നിവയുണ്ടാകും. ഉദ്ഘാടനച്ചടങ്ങിൽ ഏലൂർ നഗരസഭാ ചെയർമാൻ എ ഡി സുജിൽ അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്, ട്രഷറർ സി കെ പരീത്, സി കെ മണിശങ്കർ, പി എം മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News