ആശാ വർക്കർമാർ ധർണ നടത്തി



തൃക്കാക്കര വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കലക്ടറേറ്റ്‌ മാർച്ചും ധർണയും നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി ദീപ കെ രാജൻ ധർണ ഉദ്ഘാടനം ചെയ്തു. ജീവിതശൈലീരോഗ സർവേക്കായി മൊബൈൽഫോണോ ടാബോ അനുവദിക്കുക, മാന്യമായ വേതനം നൽകുക, അനധികൃത സ്ഥലംമാറ്റവും പിരിച്ചുവിടലും അവസാനിപ്പിക്കുക, കുന്നുകരയിൽനിന്ന് പിരിച്ചുവിട്ട ആശമാരെ തിരിച്ചെടുക്കുക, ഓണറേറിയം വർധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ്‌ ഉന്നയിച്ചത്‌. കാക്കനാട് ഓലിമുകളിൽനിന്ന്‌ മാർച്ച്‌ ആരംഭിച്ച്‌ കലക്ടറേറ്റിനുമുന്നിൽ സമാപിച്ചു. ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി മായാദേവി അധ്യക്ഷയായി. ലിസി വർഗീസ്, എ പി ലൗലി, നിബി വർഗീസ്‌, സജിഷ മനോജ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News