ജില്ലയിൽ 83 രോഗികൾ, 58 രോഗമുക്തർ ; ഒരു കണ്ടെയ്‌ൻമെന്റ്‌ സോൺകൂടി



കൊച്ചി ജില്ലയിൽ ബുധനാഴ്‌ച കോവിഡ്‌ ബാധിച്ചത്‌ 83 പേർക്ക്‌. 66 പേർക്ക്‌ സമ്പർക്കം വഴി രോഗം പകർന്നു‌. രണ്ടുപേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ആറ്‌ ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.‌ തൃക്കാക്കരയിൽ കോവിഡ് ബാധിച്ച് ഒരു വയോധികകൂടി മരിച്ചു. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ തൃക്കാക്കര മുണ്ടംപാലം കരുണാലയം അന്തേവാസി വാഴക്കാല ചാലിപ്പറമ്പ് കളപ്പുരയ്‌ക്കൽ ലൂസി ജോർജാണ്‌ (91) മരിച്ചത്. ആശുപത്രികളിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 827 ആയി. 58 പേർ രോഗമുക്തി നേടി. 54 പേർ എറണാകുളം ജില്ലക്കാരാണ്‌. ഇതര  സംസ്ഥാനങ്ങളിൽനിന്നുള്ള മൂന്നുപേരും മറ്റ് ജില്ലയിൽനിന്നുള്ള ഒരാളും രോഗമുക്തനായി. ഒരു കണ്ടെയ്‌ൻമെന്റ്‌ സോൺകൂടി വാഴക്കുളം പഞ്ചായത്ത്‌ നാലാം വാർഡിനെ കണ്ടെയ്‌ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചു. വാരപ്പെട്ടി പഞ്ചായത്തിലെ എട്ടം വാർഡ്‌, കുന്നത്തുനാട്‌ പഞ്ചായത്തിലെ 2, 3 ‌വാർഡുകൾ എന്നിവയെ  ഒഴിവാക്കി. നിരീക്ഷണത്തിലുളളവർ 521 പേരെക്കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 836 പേരെ ഒഴിവാക്കി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 11,733  ആണ്. 9767 പേർ വീടുകളിലും 190 പേർ കോവിഡ് കെയർ സെന്ററുകളിലും 1776 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.  126 പേരെ പുതുതായി ആശുപത്രി /എഫ്എൽടിസികളിൽ പ്രവേശിപ്പിച്ചു. ആശുപത്രികളിൽ/എഫ്എൽടിസികളിൽനിന്ന് 105 പേരെ ഡിസ്ചാർജ് ചെയ്തു. 886 സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ ജില്ലയിൽനിന്ന്‌ 886 സാമ്പിളുകൾകൂടി പരിശോധനയ്‌ക്ക്‌ അയച്ചു. സ്വകാര്യ ലാബുകളിൽനിന്നായി 2097 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. Read on deshabhimani.com

Related News