എം പി വർഗീസിന്റെ 100–ാം 
ജന്മവാർഷികാഘോഷം തുടങ്ങി



കോതമംഗലം മുൻ എംഎൽഎയും എംഎ കോളേജ് അസോസിയേഷൻ സെക്രട്ടറിയുമായിരുന്ന പ്രൊഫ. എം പി വർഗീസിന്റെ നൂറാം ജന്മവാർഷികാഘോഷം കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. എംഎ കോളേജ് അസോസിയേഷൻ ചെയർമാൻ മാത്യൂസ് മാർ അപ്രേം അധ്യക്ഷനായി. യോഗത്തിൽ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ ദീപം തെളിച്ചു. യുജിസി മുൻ വൈസ് ചെയർമാൻ ഡോ. വി എൻ രാജശേഖരൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോൺ എംഎൽഎ, എംഎ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, മുൻ പ്രിൻസിപ്പൽ പ്രൊഫ. എം കെ ബാബു എന്നിവർ സംസാരിച്ചു. ഒരുവർഷംനീളുന്ന ജന്മദിനാഘോഷ പരിപാടിയുടെ ഭാഗമായി കായിക–-വിദ്യാഭ്യാസ സ്കോളർഷിപ്, ഡയാലിസിസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾക്ക് രൂപം നൽകി. Read on deshabhimani.com

Related News