ഊന്നുകല്‍ സ്‌റ്റേഡിയം കാടുകയറി നശിക്കുന്നു



കവളങ്ങാട് പഞ്ചായത്തിലെ ഏക മിനി സ്‌റ്റേഡിയമായ ഊന്നുകൽ സ്‌റ്റേഡിയം കാടുകയറി നശിക്കുന്നു. ഇതോടെ സമീപവാസികൾ കാലികളെ മേയ്‌ക്കുന്ന ഇടമാക്കി ഗ്രൗണ്ടിനെ മാറ്റി. ഗ്രൗണ്ടിനുള്ളിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച ഓപ്പൺ സ്‌റ്റേജ്‌ നിലംപൊത്താറായ അവസ്ഥയിലുമാണ്. ഓപ്പൺ സ്‌റ്റേജിനായി പണിത കോൺക്രീറ്റ് കെട്ടിടത്തിന് മുകളിൽപ്പോലും പുല്ലും കാടും വളർന്നു. യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ഗ്രൗണ്ടിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. കായികപ്രേമികളുടെ ഏറെനാളത്തെ ആവശ്യമായിരുന്നു ഗ്രൗണ്ട്. എന്നാൽ, കൊച്ചി–--ധനുഷ്‌കോടി ദേശീയപാതയ്‌ക്കരികിൽത്തന്നെ പഞ്ചായത്തിന് കളിസ്ഥലം കിട്ടിയിട്ടും അത് സംരക്ഷിക്കാൻ പഞ്ചായത്ത്‌ അധികൃതർ തയ്യാറാകുന്നില്ല. മഴക്കാലമായാൽ ഗ്രൗണ്ടിൽ വെള്ളം നിറയുന്ന സ്ഥിതിയാണ്‌.   Read on deshabhimani.com

Related News