ആലുവ–-പറവൂർ, ആലുവ–-തൃപ്പൂണിത്തുറ 
റൂട്ടുകളിൽ രാത്രി അധിക ബസ്‌ സർവീസ്‌



കളമശേരി ആലുവ–-പറവൂർ, ആലുവ–-കാക്കനാട് –-തൃപ്പൂണിത്തുറ റൂട്ടുകളിൽ കൂടുതൽ രാത്രി സർവീസുകൾ ആരംഭിക്കും. കളമശേരി മണ്ഡലത്തിലെ റൂട്ടുകളിൽ രാത്രി സർവീസുകൾ ഇല്ലാത്തത്‌ യാത്രക്കാർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ വ്യവസായമന്ത്രി പി രാജീവും ഗതാഗതമന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ആലുവ–-പറവൂർ റൂട്ടിൽ കെഎസ്ആർടിസി അധികമായി നാലു ബസുകൾ അനുവദിച്ചു. അവ രാത്രി 7.45നും 9നും 9.30നും 10.20നും സർവീസ് നടത്തും.  ആലുവ–-കളമശേരി–-കാക്കനാട്–-തൃപ്പൂണിത്തുറ സർവീസിന്‌ അനുവദിച്ച രണ്ടു ബസുകൾ രാത്രി 7.40നും 8.10 നും ഓടും.   മുമ്പ്‌ നടത്തിയ ചർച്ചയുടെ ഭാഗമായി തീരുമാനിച്ച എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്കുള്ള ദീർഘദൂര സർവീസുകൾ ആരംഭിച്ചതായി ഗതാഗതമന്ത്രി പറഞ്ഞു. ഹരിപ്പാടുനിന്ന് കളമശേരിയിലെ മെഡിക്കൽ കോളേജിലേക്കാണ് സർവീസ് ആരംഭിച്ചത്. മേയിൽ അഞ്ച് ബസുകൾ അധികമായി മണ്ഡലത്തിലേക്ക്‌ അനുവദിക്കും. ഇതുപയോഗിച്ച് പുതിയ റൂട്ടുകൾ ആരംഭിക്കും. കളമശേരി സിറ്റി സർക്കുലർ സർവീസും ആരംഭിക്കുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.   Read on deshabhimani.com

Related News