കോച്ചേരിത്താഴം–--മുത്തംകുന്ന് റോഡ് അപാകങ്ങൾ പരിഹരിക്കണം



കൂത്താട്ടുകുളം ഇലഞ്ഞി കോച്ചേരിത്താഴം–--മുത്തംകുന്ന് റോഡ് നിർമാണ പ്രവൃത്തികളിലെ വീഴ്ചയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിപ്രകാരമാണിത് നിര്‍മിക്കുന്നത്. നിര്‍മാണത്തിലെ അപാകങ്ങൾ തീർത്ത് ഉടൻ റോഡ് പണി പൂർത്തിയാക്കണമെന്ന് സർവകക്ഷിയോഗം ആവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞിട്ടും റോഡിന്റെ നിര്‍മാണം പൂർത്തിയാക്കാനായിട്ടില്ല. നിലവാരംകുറഞ്ഞ നിർമാണത്തിൽ വ്യാപകമായ പരാതിയുണ്ട്. കരിങ്കൽക്കെട്ടിലെ അപാകം, കർഷകർക്ക് ട്രാക്ടർ ഇറക്കുന്നതിനുള്ള സൗകര്യമില്ലായ്മ എന്നിവ പരിഹരിക്കുക, പുളിക്കക്കുന്ന്–- അന്ത്യാൽ റോഡിലെ തകർന്നുകിടക്കുന്ന 20 മീറ്ററോളം ഭാഗത്ത് ടാറിങ് നടത്തണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. യോഗത്തിൽ വാർഡ് അംഗം ഷേർളി ജോയി അധ്യക്ഷയായി. സിപിഐ എം ലോക്കൽ സെക്രട്ടറി ഡെന്നീസ് മർക്കോസ്, കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ തോമസ്, സിപിഐ ലോക്കൽ സെക്രട്ടറി സൈജു തുരുത്തേൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ കെ ജി ഷിബു, തമ്പി പാലക്കാത്തടം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News