അവധിക്കാലം ആഘോഷമാക്കി 
അതിഥിവിദ്യാർഥികൾ



കൊച്ചി ആടിയും പാടിയും ആർത്തുല്ലസിച്ചും പഠിച്ചും അവധിക്കാലം ആഘോഷമാക്കി അതിഥിവിദ്യാർഥികൾ. ജില്ലയിലെ അതിഥിവിദ്യാർഥികൾക്കായി ഒരുക്കിയ റോഷ്നി സമ്മർ ക്യാമ്പാണ് കുട്ടികൾക്ക് ആനന്ദവും അറിവും പകർന്ന്‌ പുതിയ അനുഭവമാകുന്നത്‌. തിങ്കളാഴ്ച   ആരംഭിച്ച ക്യാമ്പുകൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തുടരുന്നു. കോവിഡിനെ തുടർന്ന് രണ്ടുവർഷത്തിലധികമായി പ്രത്യേക പരിപാടികളൊന്നും ഇല്ലാതിരുന്നത് കണക്കിലെടുത്ത്, കുട്ടികളെ വിനോദവും അറിവും സമന്വയിപ്പിച്ച് മുൻപന്തിയിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പുകൾ നടത്തുന്നത്. അഭിരുചിയനുസരിച്ച് കലാകായിക, പാഠ്യ–-പാഠ്യേതര വിഷയങ്ങളിലും പ്രത്യേക പരിശീലനം നൽകുന്നു. രണ്ടുദിവസത്തെ ക്യാമ്പിൽ കുടനിർമാണത്തിലും കരകൗശലവിദ്യയിലും ഉൾപ്പെടെ പരിശീലനം നൽകുന്നുണ്ട്. ജില്ലയിലെ 34 സ്കൂളുകളിലായി 741 അതിഥിവിദ്യാർഥികളാണ് ക്യാമ്പിലുള്ളത്. 1200നടുത്ത് കുട്ടികളാണ് റോഷ്നിയുടെ ഭാഗമായുള്ളത്. ഡോ. ജയശ്രീ കുളക്കുന്നത്താണ്‌ റോഷ്നി പദ്ധതിയുടെ അമരക്കാരി. Read on deshabhimani.com

Related News