വൈലോപ്പിള്ളി ശ്രീധരമേനോന്‍ സ്മാരകം ഇന്ന് നാടിന് സമര്‍പ്പിക്കും



മുളന്തുരുത്തി മുളന്തുരുത്തി ​ഗവ. ഹൈസ്കൂള്‍ അങ്കണത്തില്‍ ജില്ലാപഞ്ചായത്ത് ഒരുക്കിയ വൈലോപ്പിള്ളി ശ്രീധരമേനോന്‍സ്മാരകം ബുധനാഴ്ച നാടിന് സമര്‍പ്പിക്കും. മുളന്തുരുത്തി ​ഗവ. ഹൈസ്കൂളില്‍ അധ്യാപകനായിരിക്കെ, 1936ലാണ് വൈലോപ്പിള്ളി ‘മാമ്പഴം’ കവിത രചിച്ചത്. ജില്ലാപഞ്ചായത്ത് 2022–--23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്    വൈലോപ്പള്ളിസ്മാരകം നിർമിച്ചത്. തനത്‌ ഫണ്ടില്‍നിന്നുള്ള അഞ്ചുലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പകല്‍ 11ന് സ്കൂൾ അങ്കണത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സ്മാരകം നാടിന് സമർപ്പിക്കും. Read on deshabhimani.com

Related News