എച്ച്എംടി കവല നവീകരണം : നടപടി
വേഗത്തിലാക്കണം– -മന്ത്രി പി രാജീവ്



കളമശേരി എച്ച്എംടി കവല നവീകരണവുമായി ബന്ധപ്പെട്ട നടപടി വേഗത്തിലാക്കണമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. നിലവിൽ 10 കോടി രൂപയുടെ ഭരണാനുമതിയാണ് എച്ച്എംടി കവല വികസനത്തിനായി ലഭിച്ചിരിക്കുന്നത്. ജങ്‌ഷനിൽനിന്ന്‌ കാക്കനാട് ഭാഗത്തേക്കുള്ള റോഡിൽ 21.5 മീറ്റർ വീതിയിലും ഇടപ്പള്ളി ഭാഗത്തേക്ക് 20.5 മീറ്റർ വീതിയിലും എൻഎഡി ഭാഗത്തേക്ക് 15 മീറ്റർ വീതിയിലും വികസനം നടപ്പാക്കും. എച്ച്എംടി ജങ്‌ഷനിൽ നിലവിലെ സ്ഥിതി നിലനിർത്തി റെയിൽവേ മേൽപ്പാലം വികസനം പൂർത്തിയാക്കാനും രണ്ടാം ഘട്ടമായി മേൽപ്പാലം നവീകരണം പൂർത്തിയാക്കാനും മന്ത്രി നിർദേശിച്ചു. കലക്ടർ എൻ എസ് കെ ഉമേഷ്, കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർ ബിന്ദു പരമേശ്, അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർ കെ എം ശിൽപ്പ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ സി എം സ്വപ്ന, അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർ മുഹമ്മദ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News