നീണ്ടപാറ ആർഎസ്‌പി കുന്ന് റോഡ് ഉടൻ കോൺക്രീറ്റ് ചെയ്യണം

നീണ്ടപാറ ആർഎസ്‌പി കുന്ന് റോഡ് കോൺക്രീറ്റ് ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് കവളങ്ങാട് പഞ്ചായത്ത് ഓഫിസിലെ എക്സിക്യൂട്ടീവ് എൻജിനിയറുമായി നാട്ടുകാർ സംസാരിക്കുന്നു


കവളങ്ങാട് കവളങ്ങാട് പഞ്ചായത്ത് പത്താംവാർഡിലെ നീണ്ടപാറ ആർഎസ്‌പി കുന്ന് റോഡ് ഉടൻ കോൺക്രീറ്റ് ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിനുമുന്നിൽ നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രതിഷേധം എൽഡിഎഫ് കവളങ്ങാട് പഞ്ചായത്ത് കൺവീനർ കെ ഇ ജോയി ഉദ്ഘാടനം ചെയ്തു. റോഡ് കോൺക്രീറ്റ് ചെയ്യാൻ പഞ്ചായത്തിൽനിന്ന് ആറ് ലക്ഷം രൂപ അനുവദിച്ചിരുന്നു. മാർച്ച് 31ന് മുമ്പ് പണി പൂർത്തിയാക്കി ബിൽ കൊടുക്കേണ്ടതുണ്ട്. എന്നാൽ, വർക് ടെൻഡർ വിളിച്ചെടുത്ത കരാറുകാരന്‍ ഇതുവരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ഇത് തുടരുകയാണെങ്കില്‍ ഫണ്ട് നഷ്ടപ്പെടും. പഞ്ചായത്ത് അസി. എന്‍ജിനിയറുമായി പ്രതിഷേധക്കാർ ചര്‍ച്ച നടത്തി. മാർച്ച് 31ന് ശേഷം നിലവിലെ കരാറുകാരനെ ഒഴിവാക്കി മറ്റൊരാളെ ഏല്‍പ്പിച്ച്, ഏപ്രില്‍ 30ന് മുമ്പ് റോഡ് പണിപൂര്‍ത്തിയാക്കാമെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ ഉറപ്പുനല്‍കിയതോടെ സമരം അവസാനിപ്പിച്ചു. പഞ്ചായത്ത്‌ അംഗം ഹരീഷ് രാജൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി എം കണ്ണൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷിബു പടപ്പറമ്പത്ത്, അനീഷ് മോഹനൻ, കെ എം ഗീവർഗീസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News