എംഡിഎംഎയുമായി 
ബസ് കണ്ടക്ടർമാർ പിടിയിൽ



ആലുവ ആലുവ സ്വകാര്യ ബസ് സ്‌റ്റാൻഡിൽ എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട്‌ കണ്ടക്ടർമാരെ അറസ്‌റ്റ്‌ ചെയ്‌തു. ആലുവ പുളിഞ്ചോട് സ്വദേശി അബ്ദുള്‍ നിയാസ് (26), ഏലൂര്‍ സ്വദേശി നിസാം (23) എന്നിവരെയാണ് ആലുവ എക്‌സൈസ് സിഐ മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരിൽനിന്ന്‌ 1.83 മില്ലിഗ്രാം എംഡിഎംഎ  പിടിച്ചെടുത്തു. ബസ് സ്റ്റാൻഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍നിന്നാണ് കണ്ടക്ടർമാരെ ലഹരിമരുന്നുമായി പിടികൂടിയത്‌. ഇരുവരും ബസിലെ താൽക്കാലിക ജീവനക്കാരാണ്‌. Read on deshabhimani.com

Related News