ശബ്ദമലിനീകരണം, ദുർഗന്ധം ; റിഫൈനറി ഗേറ്റിൽ കുഞ്ഞുങ്ങളുമായി യുവതിയുടെ പ്രതിഷേധം



അമ്പലമേട് കൊച്ചിൻ റിഫൈനറി ഗേറ്റിനുമുന്നിൽ മക്കളുമായെത്തി യുവതി പ്രതിഷേധിച്ചു. കമ്പനി ഫ്‌ളയര്‍സ്റ്റാക്കില്‍നിന്നുള്ള ദുര്‍ഗന്ധവും ശബ്ദമലിനീകരണവുംമൂലം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുന്നില്ലെന്നാരോപിച്ച് കാവുനാകുഴി രാജേഷിന്റെ ഭാര്യ സുമിയാണ് രംഗത്തുവന്നത്. തിങ്കൾ പുലർച്ചെ ഒന്നിനാണ് സംഭവം. ഒമ്പത് മാസം പ്രായമായ കൈക്കുഞ്ഞിന് രാത്രി ഉറങ്ങാനാകുന്നില്ലെന്ന് സുമി പറഞ്ഞു. ഏറ്റിക്കരയിലെ റിഫൈനറി മതിലിനോടുചേർന്നാണ് ഇവർ താമസിക്കുന്നത്. അമ്പതോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. കമ്പനിയിൽനിന്നുള്ള ശബ്ദമലിനീകരണവും ദുർഗന്ധവും ചൂണ്ടിക്കാട്ടി ഇവർ ഒരാഴ്ചമുമ്പ് കലക്ടർക്ക് പരാതി നൽകിയിരുന്നു. നടപടിയില്ലാതായപ്പോഴാണ് പ്രതിഷേധവുമായി കുടുംബം രംഗത്തെത്തിയത്. കമ്പനി അധികൃതർ ഭൂമി ഏറ്റെടുക്കണമെന്നാണ് ഇവിടത്തെ കുടുംബങ്ങളുടെ ആവശ്യം. Read on deshabhimani.com

Related News