ചൂർണിക്കര പഞ്ചായത്തിലെ 
അഴിമതി വിജിലൻസ് അന്വേഷിക്കണം



ആലുവ ചൂർണിക്കര പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ധൂർത്തിനും ക്രമക്കേടിനുമെതിരെ എൽഡിഎഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ച് പഞ്ചായത്ത് ഓഫീസിനുമുമ്പിൽ ധർണ നടത്തി. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പ്രതിഷേധിച്ച എൽഡിഎഫ് അംഗങ്ങളെ പഞ്ചായത്ത് ഭരണസമിതി യോഗം അറിയിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. പരാതി ഉന്നയിച്ച എൽഡിഎഫ് അംഗങ്ങളോട് മോശമായ രീതിയിലാണ് ഭരണപക്ഷം സംസാരിച്ചത്. ഒന്നരവർഷംകൊണ്ട്‌ പഞ്ചായത്ത് അഴിമതിയുടെ കൂത്തരങ്ങായി. പ്രതിപക്ഷത്തിന്റെ ജനാധിപത്യ  അവകാശങ്ങൾക്ക് വിലകൽപ്പിക്കുന്നില്ല. ലക്ഷക്കണക്കിനു രൂപ ബിനാമി പേരിൽ എഴുതിയെടുത്തെന്നും പ്രതിപക്ഷം ആരോപിച്ചു. നിയമാനുസൃതം അംഗങ്ങളെ കമ്മിറ്റി അറിയിക്കാത്ത സെക്രട്ടറിയുടെ നടപടിയിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക്‌ പരാതികൊടുക്കും. പഞ്ചായത്തിൽ നടക്കുന്ന അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും സിപിഐ എം ലോക്കൽ സെക്രട്ടറി പി എ നാസർ, പാർലമെന്ററി പാർടി സെക്രട്ടറി കെ ദിലീഷ്, കെ എ അലിയാർ എന്നിവർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News