പാട്ടൊരുങ്ങി; ആരവത്തിന് 
കാതോർത്ത് സ്‌കൂൾ മുറ്റങ്ങൾ



തൃപ്പൂണിത്തുറ കോവിഡ് മഹാമാരി ശൂന്യമാക്കിയ പൊതുവിദ്യാലയ മുറ്റങ്ങളിലേക്കെത്തുന്ന കുട്ടികൾക്ക് സ്വാഗതമേകാൻ പ്രവേശനഗാനം ഒരുങ്ങി. മലയാളം മിഷന്‍ ഡയറക്ടറും കവിയുമായ  മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് വിജയ് കരുൺ സംഗീതം നൽകിയ ഗാനം പിന്നണി ഗായിക സിതാര കൃഷ്ണകുമാറാണ് പാടിയത്. ഗാനത്തിന്റെ സംസ്ഥാന പ്രകാശനം തൃപ്പൂണിത്തുറ ബിആർസിയിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും പ്രവേശനോത്സവദിനം ആഘോഷമായി സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. നവാഗതര്‍ക്കുള്ള സ്വാഗതഗാനമായി ‘പ്രവേശനോത്സവ ഗാനം' അവതരിപ്പിക്കും. പാട്ടിന്റെ ദൃശ്യാവിഷ്കാരം കൈറ്റ്- വിക്ടേഴ്സ് നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു. പാട്ടിന്റെ കന്നഡ, തമിഴ് പതിപ്പും തയ്യാറാക്കുന്നുണ്ട്.   സംസ്ഥാനതലത്തിലുള്ള പ്രവേശനോത്സവം ജൂൺ ഒന്നിന്‌ കഴക്കൂട്ടം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.      എറണാകുളം ഡിഡി ഹണി ജി അലക്സാണ്ടർ, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്റ്റ്‌ കോ–-ഓർഡിനേറ്റർ ജോസ്‌പെറ്റ് ജേക്കബ്, തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്‌, സമഗ്ര ശിക്ഷാ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ എൻ ടി ശിവരാജൻ, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി കെ മഞ്ജു, തൃപ്പൂണിത്തുറ ബിപിസി ധന്യ ചന്ദ്രൻ, നഗരസഭാ കൗൺസിലർമാരായ സി എ ബെന്നി, രാധികാവർമ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News