എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ടോക്കൺ കൗണ്ടറുകൾ സ്ഥാപിച്ചു



കൊച്ചി എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി, ഫാർമസി കൗണ്ടറുകളിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തി. നീണ്ട ക്യൂ ഒഴിവാക്കാനും സേവനങ്ങൾ വേഗത്തിൽ ലഭിക്കാനുംവേണ്ടിയാണ്‌ ടോക്കൺ സമ്പ്രദായം നടപ്പാക്കിയത്‌. ദേശീയ ആരോഗ്യദൗത്യത്തിന്റെ ഫണ്ടിൽനിന്നും മൈനർ വർക്ക്‌പ്ലാൻ ഫണ്ടിൽനിന്നും തുക ചെലവിട്ടാണ് ടോക്കൺ മെഷീനുകൾ വാങ്ങിയത്‌. മുതിർന്ന പൗരർ, കുട്ടികൾ, ഗർഭിണികൾ, വികലാംഗർ എന്നിവർക്കുള്ള പ്രത്യേക പരിഗണനയും ടോക്കൺ സംവിധാനത്തിലുണ്ട്. Read on deshabhimani.com

Related News