ചരിത്രമെഴുതി കുടുംബശ്രീ അയൽക്കൂട്ടങ്ങൾ



കൊച്ചി കുടുംബശ്രീ കാൽനൂറ്റാണ്ട്‌ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ‘ചുവട് 2023' എന്ന പേരിൽ നടത്തുന്ന ആഘോഷപരിപാടികൾക്ക് ജില്ലയിലും തുടക്കമായി. മെയ് 17 വരെ നീളുന്ന ആഘോഷങ്ങൾ അയൽക്കൂട്ടസംഗമങ്ങളോടെ ആരംഭിച്ചു. ജില്ലയിലെ അയൽക്കൂട്ടങ്ങൾക്കൊപ്പം വയോജന അയൽക്കൂട്ടങ്ങൾ, ബാലസഭകൾ, ഓക്സിലറി ഗ്രൂപ്പുകൾ, ഭിന്നശേഷി അയൽക്കൂട്ടങ്ങൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി. 102 സിഡിഎസുകളിലും വിളംബരജാഥ നടത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ, തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് എന്നിവരുടെ സന്ദേശങ്ങൾ എല്ലാ അയൽക്കൂട്ടങ്ങളും വീക്ഷിച്ചു. എംഎൽഎമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, സിനിമ–-സീരിയൽ താരങ്ങൾ എന്നിവർ പങ്കെടുത്തു. അയൽക്കൂട്ടസംഗമത്തിന്റെ ഭാഗമായി കലാപരിപാടികൾ, വിഷയാവതരണം, ചർച്ച, മുതിർന്നവരെ ആദരിക്കൽ, അതിദരിദ്രർക്ക് ഭക്ഷ്യകിറ്റ് നൽകൽ, അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ധനസഹായം നൽകൽ എന്നിവയും നടന്നു. Read on deshabhimani.com

Related News