പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ 
മാർച്ചും ധർണയും നടത്തി



കോലഞ്ചേരി മഴുവന്നൂർ പഞ്ചായത്ത് ഭരണസ്തംഭനത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് ബഹുജനമാർച്ചും ധർണയും നടത്തി. ഏരിയ സെക്രട്ടറി സി കെ വർഗീസ് ഉദ്ഘാടനം ചെയ്തു.  എം പി വർഗീസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുൺകുമാർ, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, ലോക്കൽ സെക്രട്ടറിമാരായ വി കെ അജിതൻ, കെ എച്ച് സുരേഷ് എന്നിവർ സംസാരിച്ചു. വികസനപദ്ധതികൾക്കായി കോടിക്കണക്കിന് രൂപയാണ് ട്വന്റി- 20 അധികാരത്തിൽ വന്നശേഷം നഷ്ടപ്പെടുത്തിയത്. 2020–-21 വർഷം മൂന്നുകോടി രൂപ പാഴായി. 2021-–-22 വർഷത്തെ പദ്ധതികൾ പൂർത്തിയാക്കാൻ രണ്ടുമാസം ബാക്കിനിൽക്കെ 16.25 ശതമാനംമാത്രമാണ് വിനിയോഗിച്ചത്‌. പഞ്ചായത്തിനെ വികസനമുരടിപ്പിലേക്ക് നയിക്കുന്ന ഭരണസമിതിയും പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ സാബു എം ജേക്കബും രാജിവയ്‌ക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News