മഹാഭാരതം ചവിട്ടുനാടകം അരങ്ങിലെത്തും; പരിശീലനം തുടങ്ങി



മട്ടാഞ്ചേരി മഹാഭാരതത്തെ ആസ്പപദമാക്കി ചവിട്ടുനാടക കളരിക്ക് തുടക്കമായി. കേരള കലാനിലയം ചവിട്ടുനാടക സമിതിയുടെ ഭാരതയുദ്ധത്തി​ന്റെ നാന്ദി എന്നു പേരിട്ട മലയാള ചവിട്ടുനാടകത്തി​ന്റെ പരിശീലനമാണ് ഫോർട്ട്‌ കൊച്ചി വെളി പള്ളത്ത് രാമൻ സാംസ്കാരികകേന്ദ്രത്തിൽ തുടങ്ങിയത്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ചവിട്ടുനാടകത്തിൽ 15 പേര്‍ അണിനിരക്കും. ഹെന്‍റി കണ്ണമാലി, കെ പി ബെന്നി, ബ്രിട്ടോ വിൻസ​ന്റ് എന്നിവരാണ് പ്രധാന വേഷത്തില്‍‌. 1970ൽ ഫോർട്ട് കൊച്ചിക്കാരനായ ടി എഫ് ജോസഫ് എഴുതിയ മഹാഭാരതം എന്ന ചവിട്ടുനാടകത്തി​ന്റെ സ്ക്രിപ്റ്റ് അദ്ദേഹത്തി​ന്റെ മരണാനന്തരം നഷ്ടപ്പെട്ടു. ജീവിച്ചിരിക്കുന്ന ചവിട്ടുനാടക കലാകാരൻമാരിൽനിന്ന് വിവരം ശേഖരിച്ചാണ് വീണ്ടും മഹാഭാരതത്തെ അരങ്ങിലെത്തിക്കുന്നത്. ബ്രിട്ടോ വിൻസ​ന്റാണ് സംവിധാനം. പരിശീലനക്കളരി നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഷീബ ലാൽ ഉദ്ഘാടനം ചെയ്തു. കലാനിലയം ചവിട്ടുനാടകസമിതി പ്രസിഡ​ന്റ് ജോജോ ആ​ന്റണി, എം ജി ജോണി എന്നിവര്‍ സംസാരിച്ചു.   Read on deshabhimani.com

Related News