ആലങ്ങാട് സമ്പൂർണ ശുചിത്വഗ്രാമമായി



ആലങ്ങാട് സര്‍ക്കാരി​ന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ആലങ്ങാട് പഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ- ഗ്രാമമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളില്‍ യോഗം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡ​ന്റ് പി എം മനാഫ് അധ്യക്ഷനായി. വൈസ് പ്രസിഡ​ന്റ് ലത പുരുഷന്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വിന്‍സ​ന്റ് കാരിക്കശേരി, സുനി സജീവന്‍, സെക്രട്ടറി എസ് ഷാജി, അസിസ്റ്റന്റ് സെക്രട്ടറി സഞ്ജയ് ഹക്കീം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിനു ഐസക്, ശുചിത്വമിഷന്‍ കോ–-ഓര്‍ഡിനേറ്റര്‍ പാര്‍വതി തുടങ്ങിയവര്‍ സംസാരിച്ചു. ഹരിതകര്‍മസേനാംഗങ്ങളെ യോഗത്തില്‍ ആദരിച്ചു. Read on deshabhimani.com

Related News