കുസാറ്റ് ലാബിൽ തീപിടിത്തം; 
കംപ്യൂട്ടറും എസിയും കത്തിനശിച്ചു



കളമശേരി കൊച്ചി സർവകലാശാല കംപ്യൂട്ടർ ആപ്ലിക്കേഷൻവകുപ്പി​ന്റെ ലാബിൽ തീപിടിത്തം. പഴയ എസ്ഒഇ കെട്ടിടത്തി​ന്റെ മുകൾനിലയിൽ പ്രവർത്തിക്കുന്ന ലാബിലാണ് തീപിടിച്ചത്. രണ്ട് എയർ കണ്ടീഷണറും കംപ്യൂട്ടറുകളും കത്തിനശിച്ചു. തൃക്കാക്കരയിൽനിന്നും ഏലൂരിൽനിന്നും അഗ്നി രക്ഷാസേന എത്തി തീയണച്ചു. എസിയുടെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തകാരണമെന്ന് അഗ്നി രക്ഷാവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ലാബിൽ 36 കംപ്യൂട്ടറുകളാണ് ഉണ്ടായിരുന്നത്. ജീവനക്കാർ വെള്ളി രാവിലെ 9.15ഓടെ ലാബിലെ കംപ്യൂട്ടറുകളും എസിയും ഓൺ ചെയ്തശേഷം വാതിലടച്ച് പുറത്തുപോയി. മുറി തണുത്തശേഷമേ വിദ്യാർഥികൾ ലാബ് ഉപയോഗിക്കാറുള്ളൂ. രാവിലെ പത്തോടെ ജനൽച്ചില്ല് പൊട്ടിത്തെറിച്ച് പുക ശക്തിയായി പുറത്തേക്ക് വരുന്നത് കണ്ട ശുചീകരണത്തൊഴിലാളികളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. Read on deshabhimani.com

Related News