മാലിന്യനിർമാർജന ശിൽപ്പശാല നടത്തി



പള്ളുരുത്തി കൊച്ചി നഗരസഭ 13–--ാം ഡിവിഷൻ മാലിന്യനിർമാർജന ശിൽപ്പശാല നടത്തി. മാലിന്യ സംസ്കരണ കലണ്ടർ നാടക ആചാര്യൻ കലാരത്ന കെ എം ധർമൻ  പ്രകാശിപ്പിച്ചു. പള്ളുരുത്തി കൊത്തലങ്കോയിൽ നടന്ന ചടങ്ങിൽ കൊച്ചി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത് അധ്യക്ഷനായി. ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ ക്ലാസെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ എം ആർ അഭിലാഷ്, പി കെ ബാബു, കെ ആർ രമേശൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷൻ, വിവിധ രാഷ്ട്രീയ- സാമുദായിക സംഘടനാ ഭാരവാഹികൾ, ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു. മാലിന്യനിർമാർജനത്തിന്റെ ഭാഗമായി പ്രാദേശിക യോഗങ്ങളും ബോധവൽക്കരണവും നടത്താനും വിവിധ കേന്ദ്രങ്ങളിൽ ബയോബിന്നുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.   Read on deshabhimani.com

Related News