എസ്എംഇ കോളേജിന്റെ വാടകക്കുടിശ്ശിക:
സർക്കാർ ഇടപെടണം



അങ്കമാലി വർഷങ്ങളായി അങ്കമാലി നഗരസഭാ ബസ് സ്റ്റാൻഡിനോടുചേർന്നുള്ള കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ (എസ്എംഇ) കോളേജ് വാടകക്കുടിശ്ശികമൂലം ഒഴിഞ്ഞുകൊടുക്കേണ്ട സ്ഥിതി ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്ന് എസ്എഫ്ഐ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 31ന് ഒഴിഞ്ഞുകൊടുക്കേണ്ട സാഹചര്യമാണുള്ളത്. ഇത് നിരവധി വിദ്യാർഥികളെ ബാധിക്കുന്നതിനാൽ സർക്കാർ ഇടപെടൽ അടിയന്തരമായി വേണമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വിചിത്ര ഉദ്ഘാടനം ചെയ്തു. ഗോകുൽ ഗോപാലകൃഷ്ണൻ, ശ്രീലക്ഷ്മി ദിലീപ്, വിഷ്ണു പ്രസാദ് എന്നിവർ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഏരിയ സെക്രട്ടറി അരുൺ ഷാജി റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം ലിജി ജോർജ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അജ്മില ഷാൻ, നിമിഷ തോമസ്, അമൃത ഷാജി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാർ, സച്ചിൻ ഐ കുരിയാക്കോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അക്ഷയ് സെബാസ്റ്റ്യൻ (പ്രസിഡന്റ്‌), അമൃത ഷാജി, ശ്രീലക്ഷ്മി ദിലീപ് (വൈസ് പ്രസിഡന്റുമാർ), എസ് വിഷ്ണുപ്രസാദ് (സെക്രട്ടറി), ആർ ഉണ്ണിക്കൃഷ്ണൻ, വിജയലക്ഷ്മി ഡാലി (ജോയിന്റ്‌ സെക്രട്ടറിമാർ). Read on deshabhimani.com

Related News