തിരുവൈരാണിക്കുളം ക്ഷേത്രം ടൂറിസം അമിനിറ്റി സെന്റർ ആദ്യഘട്ടം പൂർത്തിയായി



കാലടി തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ സംസ്ഥാന ടൂറിസം വകുപ്പ് അഞ്ചരക്കോടി രൂപ ചെലവിൽ നിർമിക്കുന്ന ടൂറിസം ആൻഡ്‌ അമിനിറ്റി ഫെസിലിറ്റേഷൻ സെന്ററിന്റെ ഒന്നാം ഘട്ടം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. അന്നദാനത്തിനും വിശ്രമത്തിനും സൗകര്യം ഒരുക്കുന്നതിനാണ് ഫെസിലിറ്റേഷൻ സെന്റർ പണി കഴിപ്പിച്ചിട്ടുള്ളത്. 25,000 ചതുരശ്രയടി വിസ്തീർണമുള്ള സെന്ററിന്റെ 7500 ചതുരശ്രയടിയുള്ള ഒന്നാം ഘട്ടമാണ്‌ പൂർത്തീകരിച്ചത്. ഓഡിറ്റോറിയത്തിന്റെ നിർമാണവും നടന്നുവരികയാണ്. യോഗത്തിൽ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് സി പി ഷാജി അധ്യക്ഷനായി. ടൂറിസം ഡയറക്ടർ ഷാഹുൽ ഹമീദ്, ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ഡിടിപിസി സെക്രട്ടറി വിജയകുമാർ, ഡിടിപിസി ഭരണ സമിതിയംഗം പി ആർ റെനീഷ്, ക്ഷേത്രം സെക്രട്ടറി കെ എ പ്രസൂ ൺകുമാർ, നിർമാണസമിതി കൺവീനർ കെ കെ ബാലചന്ദ്രൻ, ട്രസ്റ്റ് അംഗം പി അശോക് കുമാർ, ക്ഷേത്രം മാനേജർ എം കെ കലാധരൻ എന്നിവർ സംസാരിച്ചു. പ്ലാനിങ്‌ ഓഫീസർ (ടൂറിസം) രാജീവ് കാരിയിൽ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News