ഒരുകോടി വരുമാനവുമായി നെഫർറ്റിറ്റി



കൊച്ചി നെഫർറ്റിറ്റി എന്ന ആഡംബര കപ്പലിലൂടെ വിനോദസഞ്ചാരമേഖലയിൽ പുതിയ നേട്ടം കൈവരിച്ച് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി). നെഫർറ്റിറ്റിയിൽനിന്ന് കഴിഞ്ഞമാസം മുപ്പതിലേറെ യാത്രകളിലൂടെ ഒരുകോടി രൂപയിലധികമാണ് വരുമാനം നേടിയത്. വ്യക്തി​ഗത വിനോദസഞ്ചാരികളെ കൂടാതെ ഏഷ്യൻ പെയിന്റ്‌സ്‌, സിന്തൈറ്റ് കമ്പനികളും നെഫർറ്റിറ്റിയുടെ സേവനം ഉപയോ​ഗപ്പെടുത്തി. വിവിധ കോൺഫറൻസുകളും കമ്പനി സെക്രട്ടറിമാരുടെ യോ​ഗങ്ങളും സിനിമാചിത്രീകരണങ്ങളും കപ്പലിൽ നടന്നു. രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ കുടുംബസമേതം നെഫർറ്റിറ്റിയിൽ യാത്ര ചെയ്തതോടെ ദേശീയ മാധ്യമങ്ങളിലും വാർത്തയായി.  കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയിലും പങ്കാളിയാണ്.  പുറംകടലിൽ പോകാൻ ലൈസൻസുണ്ട്‌.  48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള നെഫർറ്റിറ്റിയിൽ ഒരേസമയം 200 പേർക്ക് യാത്ര ചെയ്യാം. കുട്ടികൾക്കുള്ള കളിസ്ഥലം, 200 പേർക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാൾ, റസ്റ്റോറന്റ്‌, സൺഡെക്ക്, ലോഞ്ച് ബാർ, ത്രീഡി തിയറ്റർ സൗകര്യങ്ങളുമുണ്ട്. വിവാഹച്ചടങ്ങുകൾക്കും നെഫർറ്റിറ്റി ലഭ്യമാകും. www.nefertiticruise.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.  ഫോൺ: 97446 01234, 98462 11144.   Read on deshabhimani.com

Related News