മാധ്യമ–വലതുപക്ഷ ഗൂഢാലോചനയ്‌ക്കെതിരെ 
സാംസ്കാരികപ്രവർത്തകർ



കൊച്ചി മാധ്യമ–-വലതുപക്ഷ ഗൂഢാലോചനയ്‌ക്കെതിരെ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "നേരിനൊപ്പം സാംസ്കാരിക കേരളം' പരിപാടി ഡോ. സെബാസ്‌റ്റ്യൻ പോൾ ഉദ്‌ഘാടനം ചെയ്‌തു. മുഖ്യമന്ത്രിയെ ആക്രമിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുമ്പോൾ നിസ്സംഗരായി നോക്കിനിൽക്കാൻ കഴിയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ജനാധിപത്യപരമായി പ്രതിരോധിക്കണം. കേരളത്തിൽ 1959 ആവർത്തിക്കാനാകുമോ എന്ന പരീക്ഷണത്തിലാണ്‌ മാധ്യമങ്ങൾ. അന്നത്തെ കമ്യൂണിസ്‌റ്റ്‌  സർക്കാരിനെതിരെ ഒത്തുകൂടിയ എല്ലാ ശക്തികളും രണ്ടാംഎൽഡിഎഫ്‌ സർക്കാരിനെ താഴെയിറക്കാൻ രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലൂർ മെട്രോ സ്‌റ്റേഷൻ പരിസരത്തുനടന്ന പരിപാടിയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ മാധവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ എ കെ ദാസ് അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ. മിനിപ്രിയ, ബാബുരാജ് വൈറ്റില, സെക്രട്ടറി ജോഷി ഡോൺബോസ്‌കോ, ജോയിന്റ്‌ സെക്രട്ടറി ഷാജി യോഹന്നാൻ, കെ രാധാകൃഷ്ണൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ജോൺ ഫെർണാണ്ടസ്, നിഷാദ് ബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News