ന്യായവില രജിസ്റ്ററിലെ അപാകങ്ങൾക്ക് പരിഹാരം; 
അർബുദ ബാധിതനായ വയോധികന് ആശ്വാസം



കൊച്ചി തിരുമാറാടി മണ്ണത്തൂർ വടക്കേത്തട്ടുവീട്ടിൽ വി ഡി സുരേന്ദ്രന്റെ ഒരുവർഷത്തെ അലച്ചിലിന് ഒടുവിൽ പരിഹാരമായി. തന്റെ ഭൂമിയുമായി ബന്ധപ്പെട്ട് ന്യായവില രജിസ്റ്ററിലെ അപാകങ്ങൾ പരിഹരിക്കണമെന്ന പരാതിയുമായാണ് അർബുദ രോഗിയും വായോധികനുമായ പരാതിക്കാരൻ കരുതലും കൈത്താങ്ങും മൂവാറ്റുപുഴ താലൂക്ക്‌ അദാലത്ത് വേദിയിൽ എത്തുന്നത്. എത്രയുംവേഗം പ്രശ്നത്തിന് പരിഹാരം കാണാൻ മന്ത്രി പി രാജീവ്‌ നിർദേശം നൽകി. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടികൾ പൂർത്തിയാക്കി വേദിയിൽത്തന്നെ പരാതിക്കാരന് പരാതി തീർപ്പാക്കിയ ഉത്തരവ് മന്ത്രി കൈമാറുകയും ചെയ്തു. തലമുറകളായി കൈവശം വച്ചുപോന്നിരുന്ന വസ്തു ഒരുവർഷംമുമ്പ്‌ അച്ഛന്റെ പേരിൽനിന്ന് സ്വന്തം പേരിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോഴാണ് ന്യായവില രജിസ്റ്ററിൽ സർക്കാർഭൂമിയായി രേഖപ്പെടുത്തിയ കാര്യം പരാതിക്കാരൻ അറിയുന്നത്. വസ്തു സ്വന്തം പേരിലേക്കാക്കുകയും അത് പണയപ്പെടുത്തി തന്റെ ചികിത്സയ്ക്കുള്ള തുക കണ്ടെത്തുകയുമായിരുന്നു ലക്ഷ്യം. ഒടുവിൽ അദാലത്തിലൂടെ പ്രശ്നത്തിന്‌ പരിഹാരമായതോടെ ഏറെ ആശ്വാസത്തിലാണ് സുരേന്ദ്രൻ മടങ്ങിയത്. Read on deshabhimani.com

Related News