ബിനാലെയിൽ എന്നും പുതിയ അനുഭവങ്ങളെന്ന്‌ അടൂർ



കൊച്ചി ഓരോതവണയും പുതിയ കലാന്വേഷണങ്ങൾ ബിനാലെയിൽ കാണാനും കേൾക്കാനും കഴിയുന്നതായി ബിനാലെ പ്രദർശനവേദികൾ സന്ദർശിച്ച സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ പറഞ്ഞു. കണ്ണിനും കാതിനും ഒരുപോലെ പുതിയ അനുഭവങ്ങളാണ് ബിനാലെ പകരുന്നത്. കാലത്തിനനുസൃത മാറ്റം അവതരണങ്ങളിൽ ദൃശ്യമാണ്‌. വീഡിയോയിൽ നിരവധി കലാപ്രവർത്തകർ സൃഷ്ടികൾ ആവിഷ്‌കരിക്കുന്നുണ്ട്. ശബ്ദവും ചലിക്കുന്ന ദൃശ്യവും ഇവയുടെ സംയോജനരീതികളും വ്യത്യസ്‌തവും പ്രസക്തവുമാണ്‌. ചലനമില്ലാത്ത ഇൻസ്റ്റലേഷനുകൾപോലെതന്നെ ചലിക്കുന്ന സൃഷ്ടികൾക്കും പ്രാധാന്യമുണ്ട്. ഇവയ്ക്കുനേരെ മനസ്സടയ്‌ക്കാതെ തുറന്നുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.  തമിഴ് നാടക, ഡോക്യുമെന്ററി സംവിധായക പ്രസന്ന രാമസ്വാമി, അടൂരിന്റെ ചിരകാല സഹസംവിധായകൻ മീര സാഹിബ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായി. Read on deshabhimani.com

Related News