‘നമ്മളും കൃഷിയിലേക്ക്’ പദ്ധതിയിൽ വെയർഹൗസിങ്‌ കോർപറേഷനും



കൊച്ചി കൃഷിവകുപ്പിന്റെ ‘നമ്മളും കൃഷിയിലേക്ക്’ പദ്ധതിയിൽ സംസ്ഥാന വെയർഹൗസിങ് കോർപറേഷനും പങ്കാളിയാകുന്നു. സംസ്ഥാനത്ത് വിവിധ വെയർഹൗസുകളിലെ ഉപയോഗശൂന്യമായ ഭൂമികൾ കൃഷി ആവശ്യത്തിന് ഉപയോഗിക്കാനാണ്‌ തീരുമാനം. പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം പേട്ടയിലെ കണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷനിൽ കോർപറേഷൻ ചെയർമാൻ പി മുത്തുപാണ്ടി നടത്തി. 50 സെന്റ് ഭൂമിയിൽ ഏത്തവാഴക്കൃഷിയാണ്‌ ആരംഭിച്ചത്‌. ഡിവിഷൻ കൗൺസിലർ ടി കെ ശൈലജ അധ്യക്ഷയായി. മാനേജിങ്‌ ഡയറക്ടർ എസ് അനിൽദാസ്, പൂണിത്തുറ ഹരിത സൊസൈറ്റി പ്രസിഡന്റ് വി പി ചന്ദ്രൻ, സുരേഷ് സുന്ദരം, കണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷൻ മാനേജർ ആർ ബിജു, എസ് അഷറഫ് അലി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News