അമേരിക്കൻ സർവകലാശാലാ സംഘം സംസ്കൃത സർവകലാശാല സന്ദർശിച്ചു



കാലടി അമേരിക്കയിലെ ലിൻഫീൽഡ് സർവകലാശാലയിൽനിന്നുള്ള അധ്യാപക–--വിദ്യാർഥി സംഘം സംസ്കൃത സർവകലാശാല സന്ദർശിച്ചു. കാലടി മുഖ്യകേന്ദ്രത്തിലെ സംസ്കൃതം വേദാന്ത വിഭാഗത്തിലെ അധ്യാപകരും വിദ്യാർഥികളുമായി സംഘം സംവദിച്ചു. പ്രൊഫ. കാരിന ബീം, പ്രൊഫ. ഡാൺ നൊവാക്കി എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘത്തെ പ്രോ വൈസ് ചാൻസലർ ഡോ. കെ മുത്തുലക്ഷ്മിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ‘ശ്രീശങ്കര ദർശനങ്ങളുടെ അനന്തസാധ്യതകൾ' വിഷയത്തിൽ നടന്ന ചർച്ചയിൽ വേദാന്തവിഭാഗം തലവൻ ഡോ. എം എസ് മുരളീധരൻപിള്ള അധ്യക്ഷനായി. ഡോ. എ പി ഫ്രാൻസിസ്, ഡോ. എസ് ഷീബ, ഡോ. രമാദേവി അമ്മ, ഡോ. വസന്തകുമാരി എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി. Read on deshabhimani.com

Related News