സാനിറ്ററി നാപ്കിന്‍ 
സംസ്കരണം തലവേദനയാകില്ല



കൊച്ചി സാനിറ്ററി നാപ്കിനുകളുടെ സംസ്കരണത്തിന്‌ ‘മെഷിനറി എക്സ്‌പോ 2022’ൽ ദമ്പതികൾ പരിചയപ്പെടുത്തിയ ഇൻസിനറേറ്റർ ശ്രദ്ധേയമാകുന്നു. പരിസ്ഥിതിക്ക് പോറലേൽക്കാതെ 10 മിനിറ്റിനുള്ളിൽ സാനിറ്ററി നാപ്കിനുകൾ ചാരമാക്കുന്ന ഉപകരണമാണ് ഇവർ അവതരിപ്പിക്കുന്നത്. പറവൂർ സ്വദേശികളായ ഡോ. എൻ ആർ നിതീഷ്, -ഡോ. മിനു പ്രാൺ എന്നിവരാണ് ഉപകരണത്തിനുപിന്നിൽ. 2012ലാണ് ഉപകരണം കണ്ടുപിടിച്ചത്. ഏറ്റവുംചെറിയ യന്ത്രത്തിൽ ആറ് സാനിറ്ററി നാപ്കിനുകൾ ഒരേസമയം സംസ്കരിക്കാം. 7500 രൂപയാണ് വില. 12,500 രൂപയുടെ ഇടത്തരം യന്ത്രത്തിൽ 20 നാപ്കിനും 17,500 രൂപയുടെ യന്ത്രത്തിൽ 40 നാപ്കിനും ഒരേസമയം സംസ്കരിക്കാം. ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന് ബംഗളൂരു ആസ്ഥാനമായ ഗ്ലോബൽ ട്രിംസ് സർവകലാശാലയുടെ ഡോക്ടറേറ്റ്‌ ലഭിച്ചിട്ടുണ്ടെന്ന്‌ നിതീഷ്‌ പറഞ്ഞു. മിനു ആയുർവേദ ഡോക്ടറാണ്. Read on deshabhimani.com

Related News