റവന്യു ഭൂമിയിൽ നിർമാണത്തിനായി സർവേ; പ്രതിപക്ഷം തടഞ്ഞു



കാക്കനാട് തൃക്കാക്കര നഗരസഭയ്ക്ക്‌ കൈമാറാത്ത റവന്യു ഭൂമിയിൽ നിർമാണത്തിനായി സർവേ നടത്താനുള്ള നീക്കം പ്രതിപക്ഷം തടഞ്ഞു. യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ്‌, ഷോപ്പിങ് കോംപ്ലക്സ്, സ്റ്റേഡിയം എന്നിവ നിർമിക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് കൗൺസിൽ യോഗം അനുമതി നൽകിയിരുന്നു. എന്നാൽ, റവന്യു ഭൂമി നഗരസഭയ്ക്ക് കൈമാറിയിരുന്നില്ല. ഭൂമി കൈമാറ്റം നടക്കാതെയാണ് ഊരാളുങ്കൽ ചൊവ്വാഴ്ച സർവേ നടത്തിയത്. എൽഡിഎഫ് അംഗങ്ങൾ അറിയിച്ചതനുസരിച്ച് കാക്കനാട് വില്ലേജ് അധികൃതർ എത്തി സർവേ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ നിർമാണത്തിനായി ചെലവഴിക്കാനാണ്‌ നഗരസഭ തീരുമാനിച്ചത്. സർവേ നടത്തിക്കഴിഞ്ഞാൽ തുക ഊരാളുങ്കലിന് കൈമാറാനായിരുന്നു നീക്കം. പ്രതിപക്ഷനേതാവ് എം കെ ചന്ദ്രബാബു, പി സി മനൂപ്, എം ജെ ഡിക്സൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ സർവേ തടഞ്ഞത്.  Read on deshabhimani.com

Related News