ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ; ഭരണഘടനാ കാർട്ടൂണുകളുടെ പ്രദർശനം തുടങ്ങി



കൊച്ചി ഭരണഘടന വെല്ലുവിളി നേരിടുന്നകാലത്ത്‌ ഭരണഘടന പ്രധാനവിഷയമായ കാർട്ടൂണുകളുടെ പ്രദർശനത്തിന്‌ തുടക്കമായി. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാർട്ടൂൺ പ്രദർശനം പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. ജില്ലാ കോടതിക്കുമുൻവശം പാർക്ക് അവന്യുവിൽ നടക്കുന്ന പ്രദർശനത്തിൽ 35 പ്രശസ്ത കാർട്ടൂണുകളാണ്‌ ഒരുക്കിയിരുക്കുന്നത്. ഭരണഘടനാ അസംബ്ലി സമ്മേളിച്ചിരുന്നകാലത്ത് ശങ്കേഴ്സ് വീക്കിലി, നാഷണൽ ഹെറാൾഡ്, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച കാർട്ടൂണുകളാണിവ. ശങ്കർ, ബാനർജി തുടങ്ങിയവരുടെ കാർട്ടൂണുകളാണിത്‌. ചടങ്ങിൽ ലോയേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി പി രമേശ്, ജില്ലാ സെക്രട്ടറി കെ കെ നാസർ, യൂണിറ്റ് പ്രസിഡന്റ്‌ അഭിലാഷ് അക്ബർ, സെക്രട്ടറി സജീവ് കൃഷ്ണൻ, ട്രഷറർ മായ കൃഷ്ണൻ, കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ കെ ഉണ്ണിക്കൃഷ്ണൻ, സുധീർനാഥ്, ബി സജീവ്, സിഐസിസി ജയചന്ദ്രൻ, കെ പി അജിത്‌കുമാർ എന്നിവർ സംസാരിച്ചു. പ്രദർശനം വെള്ളിയും ശനിയും തുടരും. Read on deshabhimani.com

Related News