ഏഴാമതും തകർന്നില്ല പള്ളിക്കത്തോടിന്റെ കുത്തക ; തിരുവാതിരയിൽ ഒന്നാമതായി അരവിന്ദ വിദ്യാമന്ദിരം



വാഴക്കുളം കലോത്സവവേദിയിൽ കേരളീയത്തനിമയൊരുക്കിയ തിരുവാതിരകളി മത്സരത്തിൽ കാണികളുടെ മനംനിറച്ച് പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം ടീം ഒന്നാംസ്ഥാനം നേടി. കാറ്റഗറി മൂന്നിൽ മത്സരിച്ച്‌, കഥകളിപ്പദമായ ഗുരുദക്ഷിണയില്‍നിന്നുള്ള "മൂഢ മാനവ’ ചൊല്ലി ലാസ്യഭാവത്തില്‍ തുടങ്ങിയാണ് അരങ്ങിൽ നിറഞ്ഞത്. സുകീർത്തി അനിലിന്റെ നേതൃത്വത്തിൽ അഥീന അനൂപ്, പാർവതി ആര്‍ നായർ, ഡി കൃഷ്ണാഞ്ജലി, എൻ ശ്രീപാർവതി, നീരജ മനോജ്, എസ് ചിന്മയ, ആര്യ അജിത്‌കുമാർ, ദേവനന്ദ എം നായർ, ശ്രീപാർവതി എം നായർ എന്നിവരുൾപ്പെട്ട സംഘമാണ് പങ്കെടുത്തത്. പട്ടം സനലിന്റെ ശിക്ഷണത്തില്‍ 2015 മുതല്‍ ഇതേ സ്കൂളാണ് സംസ്ഥാന കലോത്സവത്തില്‍ തുടർച്ചയായി ഒന്നാംസ്ഥാനം നേടുന്നത്‌. Read on deshabhimani.com

Related News