അഗ്നിപഥ്‌: പ്രതിഷേധം ജ്വലിച്ചു

അഗ്നിപഥ്‌ പദ്ധതി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എൽഡിവൈഎഫ്‌ പ്രവർത്തകർ എറണാകുളം നഗരത്തിൽ നടത്തിയ റാലി


കൊച്ചി സൈന്യത്തിലും കരാർവൽക്കരണം നടത്തുന്ന അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഇടത്‌ യുവജനസംഘടനകൾ പ്രതിഷേധിച്ചു. ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളിൽ നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു. എറണാകുളത്ത്‌ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് ഉദ്‌ഘാടനം ചെയ്‌തു. മൂവാറ്റുപുഴയിൽ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ പി ജയകുമാറും പെരുമ്പാവൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം നിഖിൽബാബുവും പറവൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശും തൃക്കാക്കരയിൽ ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി അഡ്വ. വിപിൻ വർഗീസും പിറവത്ത്‌ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ വി കിരൺരാജും കൊച്ചിയിൽ ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി അമൽ സോഹനും ആലുവയിൽ -എൻവൈസി ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോനും അങ്കമാലി-യിൽ കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബിനിൽ ജോണും കുന്നത്തുനാട്ടിൽ ആൽവിൻ സേവ്യറും കളമശേരിയിൽ എഐവൈഎഫ്‌ സംസ്ഥാന കമ്മിറ്റി അംഗം രേഖ ശ്രീജേഷും തൃപ്പൂണിത്തുറയിൽ എഐവൈഎഫ്‌ ജില്ലാ സെക്രട്ടറി കെ ആർ റനീഷും കോതമംഗലത്ത്‌ എഐവൈഎഫ്‌ ജില്ലാ പ്രസിഡന്റ് -വി കെ രാജേഷും വൈപ്പിനിൽ എ പി പ്രിനിലും നൈറ്റ്‌ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട് എഫ്‌എസ്‌ഇടിഒ ജില്ലാ കമ്മിറ്റി താലൂക്കുകേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. എട്ട്‌ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധപരിപാടിയിൽ കെഎസ്ടിഎ സംസ്ഥാന വൈസ്‌ പ്രസിഡന്റ് കെ വി ബെന്നി, കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ജോഷി പോൾ, കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ എ അൻവർ, സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു, ജില്ലാ പ്രസിഡന്റ് കെ എസ് ഷാനിൽ, കെജിഒഎ ജില്ലാ പ്രസിഡന്റ് ഡോ. ബോബി പോൾ, എകെജിസിടി സംസ്ഥാന സെക്രട്ടറി സന്തോഷ് ടി വർഗീസ്, കെഎസ്ടിഎ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം ബി ഷൈനി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News