ഗ്യാസ് ക്രിമറ്റോറിയം പദ്ധതിപ്രദേശം ഉന്നതതലസംഘം സന്ദർശിച്ചു



കോതമംഗലം മോഡേൺ ഗ്യാസ് ക്രിമറ്റോറിയം പദ്ധതിപ്രദേശം ഉന്നതതലസംഘം സന്ദർശിച്ചു. നഗരസഭയിലെ കുമ്പളത്തുമുറിയിലാണ് മോഡേൺ ഗ്യാസ് ക്രിമറ്റോറിയത്തിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. നഗരസഭ വിലകൊടുത്ത് വാങ്ങിയ മൂന്നേക്കറിൽ 65 സെന്റ് സ്ഥലത്താണ് ക്രിമറ്റോറിയം നിർമിക്കുക. നാലുകോടി രൂപ ചെലവുവരുന്ന ക്രിമറ്റോറിയത്തിന്റെ വിശദ പദ്ധതി രൂപരേഖയ്‌ക്ക് കിഫ്‌ബിയുടെ അംഗീകാരം ലഭ്യമായിട്ടുണ്ട്. തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന ഉന്നതതലസംഘം പ്രദേശം സന്ദർശിച്ചത്. ആന്റണി ജോൺ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, ജില്ലാ മെഡിക്കൽ ഓഫീസർ എസ് ശ്രീദേവി, കെ എ നൗഷാദ്, കെ വി തോമസ്, അൻസൽ ഐസക്, സി പി മുഹമ്മദ്‌ എന്നിവരടങ്ങുന്ന സംഘമാണ് പ്രദേശം സന്ദർശിച്ചത്.   ക്രിമറ്റോറിയം നിർമാണവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് എംഎൽഎയും ചെയർമാനും പറഞ്ഞു. വിശദമായ റിപ്പോർട്ട് ഉടൻ കലക്ടർക്ക് കൈമാറുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എസ് ശ്രീദേവിയും അറിയിച്ചു. Read on deshabhimani.com

Related News