പി കെ രാജന്റെ ഓർമകളിരമ്പി വിദ്യാർഥികൂട്ടായ്‌മ



തൃപ്പൂണിത്തുറ രക്തസാക്ഷി പി കെ രാജന്റെ സ്മരണകളിരമ്പിയ വിദ്യാർഥികൂട്ടായ്മയിൽ എൽഡിഎഫ് തുടർഭരണത്തിനായി രംഗത്തിറങ്ങുമെന്ന്  വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. കോളേജ് ക്യാമ്പസിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അനുസ്മരണ സമ്മേളനം നടന്നത്. ജില്ലാ പ്രസിഡന്റ്‌ പി എം ആർഷൊ പതാക ഉയർത്തി. രക്തസാക്ഷിമണ്ഡപത്തിൽ വിദ്യാർഥികൾക്കൊപ്പം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി എൻ സുന്ദരൻ, നഗരസഭാ വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ, സിപിഐ എം ഏരിയ സെക്രട്ടറി പി വാസുദേവൻ, ഏരിയ കമ്മിറ്റി അംഗം എസ് മധുസൂദനൻ എന്നിവരും പുഷ്പാർച്ചന നടത്തി. സമ്മേളനം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി എം ആർഷൊ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ യു അഭിജിത്, എം നവ്യ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അമൽ സോഹൻ സ്വാഗതവും ഏരിയ സെക്രട്ടറി ടി ആർ അർജുൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News