ഏഴിക്കര സ്‌കൂളിൽ പുതിയ കെട്ടിടം തുറന്നു



ഏഴിക്കര ഏഴിക്കര ഗവ. എൽപി സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ നവീകരണത്തിന്റെ പാതയിലാണെന്നും സാധാരണക്കാരുടെ മക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും അത് ഗൗരവകരമായി കാണുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖലയുടെ വികസനത്തിന് കക്ഷിരാഷ്ട്രീയഭേദമില്ലാതെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ 47 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്നും മന്ത്രി പറഞ്ഞു. 2019–-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 97.86 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്‌. പ്രതിപക്ഷനേതാവ് വി ഡി സതീശൻ അധ്യക്ഷനായി. എസ്  ശർമ മുഖ്യപ്രഭാഷണം നടത്തി. പി രാജു മുഖ്യാതിഥിയായി. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ ഡി വിൻസെന്റ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഷാരോൺ പനക്കൽ, യേശുദാസ് പറപ്പിള്ളി, ഏഴിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പത്മകുമാരി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ, എഇഒ സി എസ് ജയദേവൻ, പള്ളിയാക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ്‌ എ സി ഷാൻ എന്നിവർ സംസാരിച്ചു. സർവീസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക കെ ആർ ബിന്ദുമോൾ, കെട്ടിടനിർമാണത്തിന് നേതൃത്വം നൽകിയ ബിജു ആന്റണി, ഉപജില്ലാ കലോത്സവ പ്രതിഭ അവന്തിക പ്രത്യൂഷ്, 100 വയസ്സ്‌ തികഞ്ഞ പൂർവവിദ്യാർഥി ഇളമന സുബ്രഹ്മണ്യൻ എന്നിവരെ മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു. പട്ടുറുമാൽ ഫെയിം ഒ യു ബഷീറും സംഘവും അവതരിപ്പിച്ച ഗാനമേളയും മറ്റു കലാപരിപാടികളും നടന്നു.   Read on deshabhimani.com

Related News