മഴക്കാല മുന്നൊരുക്കം: 
മോക്ഡ്രിൽ നടത്തി



മൂവാറ്റുപുഴ മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മൂവാറ്റുപുഴയിൽ മോക്ഡ്രിൽ നടത്തി. താലൂക്ക്‌ ദ്രുതകർമ സേനയുടെ (ഇൻസിഡ​ന്റ് റെസ്‌പോൺസ് സിസ്റ്റം) നേതൃത്വത്തിലാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. മൂവാറ്റുപുഴ തഹസിൽദാർ കെ എസ് സതീശൻ നേതൃത്വം നൽകി. മൂവാറ്റുപുഴ ചന്തക്കടവിലാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. വെള്ളത്തിൽ മുങ്ങിത്താഴുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുന്നതും അടിയന്തര സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതുമാണ് ആവിഷ്കരിച്ചത്. റവന്യു, തദ്ദേശസ്വയംഭരണം, പൊലീസ്, അഗ്നി രക്ഷാസേന, ആരോഗ്യവകുപ്പ്‌ അധികൃതരും സന്നദ്ധസേനാ അംഗങ്ങളും പങ്കെടുത്തു. ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ചികിത്സ ഉറപ്പാക്കൽ, കൺട്രോൾ റൂം സജ്ജമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും വിലയിരുത്തി. Read on deshabhimani.com

Related News