പിറവത്ത് ബിജെപിയിൽ പൊട്ടിത്തെറി ; മണ്ഡലം പ്രസിഡന്റ്‌ രാജിവച്ചു



പിറവം പിറവം നിയോജകമണ്ഡലത്തിൽ ബിജെപിയിൽ പൊട്ടിത്തെറി. മണ്ഡലം പ്രസിഡന്റും ജനറൽ സെക്രട്ടറിയുമുൾപ്പെടെ നേതാക്കളും പ്രവർത്തകരും സ്ഥാനം രാജിവച്ചു. പിറവം മണ്ഡലം പ്രസിഡന്റ് പ്രഭ പ്രശാന്ത്, ജനറൽ സെക്രട്ടറി എം എസ് കൃഷ്ണകുമാർ തുടങ്ങിയവരാണ് രാജിവച്ചത്. ഇലഞ്ഞി, എടയ്ക്കാട്ടുവയൽ പഞ്ചായത്ത് കമ്മിറ്റികളിലും പ്രതിസന്ധി രൂക്ഷമാണ്. വരുംദിവസങ്ങളിൽ രണ്ടു പഞ്ചായത്തുകളിലെയും പ്രമുഖ നേതാക്കൾ പാർടി വിടുമെന്നാണ് സൂചന. മണ്ണ് റിയൽ എസ്റ്റേറ്റ് മാഫിയാ പ്രവർത്തനങ്ങളിൽ സജീവമായവരെ യുവമോർച്ച, ബിഎംഎസ് നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചാണ് നേതാക്കളും പ്രവർത്തകരും പാർടി വിടുന്നതെന്ന് വിമതവിഭാഗം പറയുന്നു. ജില്ലാ പ്രസിഡന്റ് കെ എസ് ഷൈജുവിന്റെ നിലപാടുകൾക്കെതിരെയാണ് ഒരുവിഭാഗം പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്.  ബിജെപി ഓഫീസിൽ കയറി അക്രമം നടത്തിയവർപോലും പോഷക സംഘടനാ ഭാരവാഹിത്വത്തിൽ എത്തിയതായും പറയുന്നു. നേതാക്കൾ രാജിവച്ച ഒഴിവിലേക്ക് മണ്ഡലം പ്രസിഡന്റായി സിജു ഗോപാലകൃഷ്ണനെയും ജനറൽ സെക്രട്ടറിയായി ജീമോൻ മുട്ടപ്പിള്ളിലിനെയും ജില്ലാ പ്രസിഡന്റ് നോമിനേറ്റ്‌ ചെയ്തു. ഇതോടെ ജില്ലാ പ്രസിഡന്റിനെ അനുകൂലിക്കുന്നവരും പോർമുഖം ശക്തമാക്കിയിരിക്കുകയാണ്. Read on deshabhimani.com

Related News