വിരമിക്കുന്ന അധ്യാപകർക്ക് 
യാത്രയയപ്പ് നൽകി



കോലഞ്ചേരി ഉപജില്ലയിൽനിന്ന്‌ വിരമിക്കുന്ന അധ്യാപകർക്ക് കെഎസ്ടിഎയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൽ മാഗി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ്‌ എം പി ബേബി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗം ഡാൽമിയ തങ്കപ്പൻ, എഇഒ  ടി ശ്രീകല, അജി നാരായണൻ, ബെൻസൺ വർഗീസ്, ടി പി പത്രോസ്, ടി എസ് സപർണ, എം വി ഗീവർഗീസ്, ടി വി പീറ്റർ, എം പി തമ്പി, കെ എ സുകു, സി കെ ഷോളി, ഡോ. ബി ജിജിമോൾ, സിനി സി ചീരൻ എന്നിവർ സംസാരിച്ചു. പെരുമ്പാവൂർ ഉപജില്ലയിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കേരള ബാങ്ക് ഡയറക്ടർ പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ജിജീഷ് പോൾ അധ്യക്ഷനായി. വിരമിക്കുന്ന അധ്യാപകർക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് എൽ മാഗി ഉപഹാരങ്ങൾ നൽകി. ബാഡ്മിന്റൺ ദേശീയ അമ്പയറായി തെരഞ്ഞെടുത്ത സബ് ജില്ലാ പ്രസിഡന്റ്‌ ജിജീഷ് പോളിന് ജില്ലാ പ്രസിഡന്റ്‌ ജി ആനന്ദകുമാർ ഉപഹാരം നൽകി. എം എ വേണു, പി ബി ബിജു, മീന ജേക്കബ്‌, അരുൺ ജോർജ്, വിരമിക്കുന്ന അധ്യാപകരായ എൻ പി അജയകുമാർ, ബെന്നി തോമസ്, എം കെ പൗലോസ്, റോഷൻ കെ ജോൺ, മിനി മാത്യു, കെ എസ് ബിന്ദു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News